India National

അയോധ്യയില്‍ പ്രധാനമന്ത്രി ‘മറന്ന’ ആ 130 കോടിയില്‍ പെടാത്തവര്‍ തങ്ങളുടെ പൌരത്വത്തെയോര്‍ത്ത് വ്യാകുലപ്പെടുകയാണ്- ശശി തരൂര്‍

അശ്രദ്ധ മൂലമാണ് ബാക്കി എട്ട് കോടിയെ പ്രധാനമന്ത്രി വിട്ടുപോയതെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹം തയാറാവണമെന്നും ട്വീറ്റിലൂടെ തരൂര്‍ ആവശ്യപ്പെട്ടു

രാജ്യത്തെ 130 കോടി ജനങ്ങളെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്. ആ 130 കോടിയില്‍ ഞാനില്ല എന്ന ക്യാമ്പയിന്‍ വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്നാല്‍, ആ പ്രസംഗത്തെ ട്രോളിക്കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.

ഇന്ത്യയുടെ ജനസംഖ്യ 138 കോടിയിലധികതമാണ്. പ്രധാനമന്ത്രി 130 കോടിയുടെ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ബാക്കിയുള്ളവര്‍ തങ്ങളുടെ പൌരത്വം നഷ്ടപ്പെടുമോ എന്ന പേടിയില്‍ സിഎഎ എന്‍ആര്‍സി വിഷയത്തില്‍ വ്യാകുലപ്പെട്ടിരിക്കുകയാണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. അശ്രദ്ധ മൂലമാണ് ബാക്കി എട്ട് കോടിയെ പ്രധാനമന്ത്രി വിട്ടുപോയതെങ്കില്‍ അത് തിരുത്താന്‍ അദ്ദേഹം തയാറാവണമെന്നും ട്വീറ്റിലൂടെ തരൂര്‍ ആവശ്യപ്പെട്ടു.

രാമക്ഷേത്രത്തിന് തറക്കല്ലിട്ടുകൊണ്ട് രാജ്യത്തെ 130 കോടി ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. പല യുഗങ്ങളായി പല തലമുറയില്‍ പെട്ട മഹാന്മാരുടെ ത്യാഗത്തിന്‍റെ ഫലമാണ് ഈ രാമക്ഷേത്രമെന്ന് അദ്ദേഹം പറയുകയുണ്ടായി. പ്രധാനമന്ത്രി പറഞ്ഞ 130 കോടി ജനങ്ങളിലൊരാളായ ഞാന്‍ പല തലമുറകളില്‍പ്പെട്ട മഹാന്മാരുടെ ത്യാഗത്തിന് മുന്നില്‍ ശിരസ് കുനിച്ച് വന്ദിക്കുന്നു. മോദിയുടെ പ്രസംഗത്തെക്കുറിച്ച് ആക്ഷേപഹാസ്യ രൂപേണ ശശി തരൂര്‍ കുറിച്ചു.