കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചുകൊണ്ട് ഒഡീഷ സർക്കാർ ഉത്തരവിട്ടു. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
പടക്കങ്ങൾ പൊട്ടിക്കുമ്പോൾ പുറത്തു വരുന്ന നൈട്രസ് ഓക്‌സൈഡ്, സൾഫർ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവ കൊവിഡ് രോഗികളുടെയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ടെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കപ്പെടുന്ന പക്ഷം ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വിളക്കുകൾ കത്തിച്ച് ദീപാവലി ആഘോഷിക്കാനാണ് സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നത്.