രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷവും കടന്ന് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,496 പേര്‍ക്ക് കൂടി പുതുതായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 69,06,152 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 964 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 1,06,490 ആയി ഉയർന്നു. നിലവിലെ കണക്കുകൾ പ്രകാരം 1.54 ശതമാനമാണ് ഇന്ത്യയിലെ കോവിഡ് മരണനിരക്ക്.
അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് ഉയർന്നുവെന്ന റിപ്പോർട്ടുകൾ ആശ്വാസകരമാണ്. നിലവിലെ കണക്കുകൾ പ്രകാരം 85.52 ശതമാനമായി രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്. 59 ലക്ഷത്തിലധികം പേർ ഇതിനോടകം രോഗമുക്തി നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ചവരിൽ ഒമ്പതു ലക്ഷത്തില്‍ താഴെ ആളുകൾ മാത്രമാണ് നിലവിൽ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങലെയാണ് കോവിഡ് രൂക്ഷമായി ബാധിച്ചത്.