195 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹി എയിംസിൽ ആരോഗ്യപ്രവർത്തകർക്കിടയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 195 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ 50 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യസഭാ സെക്രട്ടറിയേറ്റിലെ ജീവനക്കാരനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
ഡൽഹിയിലെ പ്രധാന ചികിത്സാ കേന്ദ്രമായ എയിംസിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് പടരുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 3 റസിഡൻറ് ഡോക്ടർമാർ, എംബിബിഎസ് വിദ്യാർത്ഥി, 5 മെസ് ജീവനക്കാർ എന്നിവരുൾപ്പെടെ 50 പേർക്കാണ് രണ്ട് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. അഞ്ച് റസിഡന്റ് ഡോക്ടർമാർ, 21 നഴ്സിംഗ്, എട്ട് ടെക്നീഷ്യന്മാർ 32 ശുചികരണ തൊഴിലാളികൾ, 68 സെക്യൂരിറ്റി ഗാർഡുകൾ എന്നിങ്ങനെ ഫെബുവരി 1 മുതൽ 195 പേർക്ക് രോഗബാധ ഉണ്ടായി.
എഞ്ചിനീയറിംഗ്, ലബോറട്ടറികൾ, ഓഫീസുകൾ, കാന്റീനുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, വാർഡുകൾ തുടങ്ങി എല്ലാത്തരം വിഭാഗങ്ങളിലെ ജീവനക്കാരിലേക്കും രോഗം പടർന്നു. പലരും സുഖം പ്രാപിച്ച് തിരികെ ജോലിയിൽ പ്രവേശിച്ചു. സീനിയർ ഡോക്ടർ ജിതേന്ദ്ര നാഥ്, ശുചിത്വ സൂപ്പർവൈസർ ഹീര ലാൽ എന്നിവർ കഴിഞ്ഞയാഴ്ച കോവിൽ ബാധിച്ചു മരിച്ചിരുന്നു. അതേസമയം രാജ്യസഭാ സെക്രട്ടറിയേറ്റിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. രാജ്യസഭാ സെക്രട്ടറിയേറ്റ്
ഓഫീസിന്റെ രണ്ടു നിലകൾ ശുചീകരണ പ്രവർത്തനങ്ങൾക്കായി അടച്ചു.