India National

”മോദി വോട്ടിങ് മെഷീന്‍”; ഇ.വി.എമ്മിനെതിരെ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ഇ.വി.എം മെഷീനിനെതിരെയും ‘മോദി മീഡിയ’ക്കെതിരെയും തുറന്നടിച്ച് രാഹുല്‍ ഗാന്ധി. ബീഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് മോദി വോട്ടിങ് മെഷീന്‍ (Modi Voting Machine) ആണെങ്കിലും ‘മോദിയുടെ മാധ്യമ’ങ്ങളാണെങ്കിലും എനിക്ക് ഭയമില്ല. സത്യം സത്യമാണെന്നും നീതി നീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നമ്മള്‍ അവരുടെ ചിന്തകള്‍ക്ക് എതിരായാണ് പോരാടുന്നത്. നമ്മള്‍ ആ ചിന്തകളെ പരാജയപ്പെടുത്തുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെയും അദ്ദേഹത്തിന്റെ ഗാങ്ങിന്റെയും മുന്നില്‍ കീഴടങ്ങിയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

മോദി വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു, എന്നാല്‍ താന്‍ എപ്പോഴും സ്‌നേഹം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. വെറുപ്പിനെ വെറുപ്പിന് തകര്‍ക്കാനാവില്ല, സ്‌നേഹത്തിന് മാത്രമേ തകര്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

മോദിയെ പരാജയപ്പെടുത്താതെ ഒരിഞ്ച് താന്‍ പിന്മാറില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.