ഡല്‍ഹിയില്‍ പൌരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗം വിളിച്ചു. സുരക്ഷ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് യോഗം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ ഇന്ന് രാവിലെ മൗജ് പൂരിലും ബ്രഹംപുരിയിലും കല്ലേറുണ്ടായതായി ഡൽഹി പൊലീസ് പറഞ്ഞു. പൊലീസും ദ്രുതകർമ്മസേനയും ബ്രഹംപുരിയിൽ ഫ്ലാഗ് മാർച്ച് നടത്തി.
