India National

സാമ്പത്തിക നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി പുരസ്‌കാരം പങ്കിട്ടത്.

ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം. ഇവരുടെ ഗവേഷണങ്ങള്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടുനയിച്ചു. അവരുടെ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി നിലവില്‍ അമേരിക്കയിലെ പ്രൊഫസറാണ്. കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

രണ്ടാം തവണയാണ് സാമ്പത്തിക നൊബേലില്‍ ഇന്ത്യന്‍ സാന്നിധ്യം. നേരത്തെ ഇന്ത്യക്കാരനായ അമര്‍ത്യാസെന്നിനും പുരസ്കാരം ലഭിച്ചിരുന്നു