വോട്ടിംഗ് യന്ത്രത്തെ വിശ്വസിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തുക സാധ്യമല്ല. ബാലറ്റ് പേപ്പറിലേക്ക് മടങ്ങിപ്പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. വോട്ടിംഗ് യന്ത്രത്തിനെതിരെ നിരവധി പരാതികളുയരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ഇടയ്ക്ക് ചില പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും തെരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കാറോ പേനയോ പോലെ സ്വതന്ത്രമായി നിലനിൽക്കുന്നവയാണ് വോട്ടിംഗ് യന്ത്രങ്ങൾ. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ വോട്ടിംഗ് യന്ത്രം വഴിയുള്ള തെരഞ്ഞെടുപ്പ് വേണ്ടെന്നു വച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയിലിപ്പോൾ പുനരാലോചനയില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
Related News
വോട്ടെണ്ണല്‍; സംസ്ഥാനത്ത് 29 കേന്ദ്രങ്ങള്‍, 140 കൌണ്ടറുകള്‍
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളില്‍ വോട്ടെണ്ണുന്നതിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് അറിയാമെങ്കിലും വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് കൊണ്ട് ഔദ്യോഗിക ഫല പ്രഖ്യാപനം ആറ് മണിക്കൂറോളം വൈകും. നാളെ രാവിലെ സ്ട്രോങ് റൂമിൽനിന്ന് വോട്ടിങ് യന്ത്രങ്ങൾ അതത് വോട്ടെണ്ണൽ ഹാളിലേക്ക് മാറ്റും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങൾ പുറത്തെടുക്കുക. തുടർന്ന് രാവിലെ […]
ഡൽഹിയിലെ ഓക്സിജൻ ക്ഷാമം; അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗ്; ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി
ഡൽഹിയിലെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചും, കർശനമായ നിർദേശങ്ങൾ നൽകിയും ഡൽഹി ഹൈക്കോടതി. അർധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിൽ കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയിരുന്നു. ഒടുവിൽ ഹർജി നാളെ പരിഗണിക്കാനായി മാറ്റി. 480 മെട്രിക് ടൺ ഓക്സിജൻ പൊലീസ് സുരക്ഷയോടെ ഡൽഹിയിൽ എത്തിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹർജി നാളെ പരിഗണിക്കാനായി മാറ്റിയത്. സ്വകാര്യ ആശുപത്രി സമർപ്പിച്ച ഹർജിയിലായിരുന്നു അസാധാരണ സിറ്റിംഗ്. ഓക്സിജൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ […]
‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു
‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റുള്ളത്. എന്നാല്‍ രണ്ട് ദിവസം കൂടി ഗുജറാത്തിലെ തീരങ്ങളില്‍ ജാഗ്രത തുടരും.വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് എത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കാറ്റിന്റെ കെടുതികള്‍ നേരിടാനുള്ള സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല ഏല്പിക്കപ്പെട്ട മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു