India

സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഇനി ഒഴിവാക്കാം; ഭാരത്​ സീരിസുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത്​ സീരിസ്​ (BH) അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന്‍ ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും.

താൽപ്പര്യമുള്ളവർക്ക്​ മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതി. ഇത്തരം വ്യക്തികൾ ഇടക്കിടെ ജോലി​ സ്​ഥലത്തുനിന്ന്​ ട്രാൻസ്​ഫറാകാൻ സാധ്യതയുള്ളതിനാലാണ്​ ഇവർക്ക് ഈ​ സൗകര്യം നൽകുന്നത്.

മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ ഭാരത്​ സീരീസിന്‍റെ പ്രാരംഭ പദ്ധതി വിജ്ഞാപനം ചെയ്തത്. ഭാരതത്തെ സൂചിപ്പിക്കുന്ന BH സീരീസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഒരു പുതിയ സംസ്ഥാനത്തിലേക്ക് മാറ്റുമ്പോൾ വീണ്ടും രജിസ്ട്രേഷന്​ ആവശ്യമില്ല.