രാജ്യത്ത് ഇന്ധനവില കഴിഞ്ഞ 10 ദിവസമായി മാറ്റമില്ലാതെ തുടരുന്നു. ഇതിനു മുൻപ് നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടാതിരുന്നിട്ടുള്ളത്. കൊച്ചിയിൽ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ് നിലവിൽ. പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതുമാണ് തൽക്കാലികമായി വില വർധിപ്പിക്കാതിരിക്കാനുള്ള കാരണമെന്നാണ് അനുമാനം. അതേസമയം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില പിന്നെയും 70 ഡോളറിനു മുകളിലെത്തി. ബാരലിന് 73 ഡോളറാണ് നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില. ഉൽപാദനം കൂട്ടാനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ 68 ഡോളറിലേക്കു താഴ്ന്ന വില ക്രമേണ കൂടുകയായിരുന്നു.
Related News
സ്വർണക്കടത്തില്‍ നിരപരാധി
തിരുവനന്തപുരം സ്വർണക്കടത്തില്‍ നിരപരാധിയെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം അഡ്വ. കെ രാംകുമാറാണ് കസ്റ്റംസിന് വേണ്ടി കോടതിയിൽ ഹാജരാകുക. കോൺസുലേറ്റിന്റെ ചാർജുള്ള വ്യക്തിയുടെ നിർദേശപ്രകാരം ഈ സംഭവത്തിൽ ഇടപെട്ടതായി സ്വപ്ന തന്നെ ജാമ്യപേക്ഷയിലൂടെ സമ്മതിച്ചിട്ടുണ്ടന്നാണ് കസ്റ്റംസ് കോടതിയെ അറിയിക്കുക. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയ്ക്കും സന്ദീപിനും വേണ്ടിയുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജിതമാക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. യുഎഇ നയതന്ത്ര […]
ദേവനന്ദയുടെ മരണം; ഫോറൻസിക് സംഘം ഇന്ന് പരിശോധനക്കെത്തും
കൊല്ലം ഇളവൂരിലെ ഇത്തിക്കരയാറിൽ മരിച്ച ദേവനന്ദയുടെ മൃതദേഹം കിട്ടിയ സ്ഥലത്ത് ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘമാണ് എത്തുക. ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നിൽക്കുന്നതിനാൽ കൂടുതൽ തെളിവ് കണ്ടെത്തുകയാണ് ലക്ഷ്യം. പ്രദേശത്തെത്തി സംഘം കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ഉച്ചയോടെയാകും ഫോറൻസിക് സംഘം ഇളവൂരിൽ എത്തുക. ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് വീട്ടുമുറ്റത്തുനിന്നും കാണാതായ കുട്ടിയെ പിറ്റേദിവസം ഇത്തിക്കരയാറില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ജോഡോ യാത്ര നിർത്തിവെച്ചു
വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്.ഇന്ന് വയനാട്ടിലേക്ക് പുറപ്പെടും. ഇന്ന് വൈകിട്ട് കേരളത്തിലേക്ക് പോകും. 5 മണിക്ക് വാരണാസിയിൽ നിന്നും കേരളത്തിൽ എത്തും. ദേശീയ തലത്തിലേക്ക് വിഷയം ഉയർന്നതോടെ സ്ഥലം എം പിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും വയനാടൻ ജനതക്കൊപ്പമെത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിലേക്ക് പറന്നെത്തുക. ജോഡോ യാത്ര നിർത്തിവെച്ചാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്തുക. ഇന്നലെ അദ്ദേഹം കളക്ടറുമായി […]