India National

തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ചിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 19 ശതമാനം പേരും റേപ്പ്, കൊലപാതകം, കിഡ്നാപ്പിംഗ് തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് കേസ് ചാർജ് ചെയ്യപ്പെട്ടവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖ പ്രകാരം വ്യക്തമാക്കിയിരിക്കുന്നത്.

ഡൽഹി കേന്ദ്രമായുള്ള ‘അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്’ എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ തോത് വർഷം തോറും കൂടി വരികയാണെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്ത്യൻ നിയമം അനുസരിച്ച് ഏതെങ്കിലും കുറ്റത്തന് ശിക്ഷിക്കപ്പെട്ട്, രണ്ടോ അതിൽ കൂടുതലോ വർഷം തടവിൽ കഴിയുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കുണ്ട്. എന്നാൽ കോടതികളിലെ മെല്ലെപ്പോക്ക് കാരണം കേസിൽ പ്രതികളായി പിടികൂടുന്നവർ വർഷങ്ങൾ നീളുന്ന വിചാരണക്ക് വിധേയമാകുന്നതിനാൽ ശിക്ഷിക്കപ്പെടുകയോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസ്സമുണ്ടാവുകയോ ചെയ്യുന്നില്ല.‌