ബി.ജെ.പിയെ പ്രതിരോധത്തിലാക്കി എൻ.ഡി.എ ക്ഷിയായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഗാന്ധി ഘാതകൻ ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു എന്ന പ്രഗ്യാ സിങിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വരികയായിരുന്നു നിതീഷ് കുമാർ.
ഇത്തരം കാര്യങ്ങൾ വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന് പറഞ്ഞ നിതീഷ്, പ്രഗ്യാ സിങിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. അവർക്കെതിരെ എന്ത് നടപടി എടുത്തു എന്നുള്ളത് ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ ഗാന്ധി ഘാതകനെ രാജ്യസ്നേഹിയായി കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
008 മാലേഗാവ് സ്ഫോടനത്തിൽ കുറ്റമാരോപിക്കപ്പെട്ട പ്രഗ്യാ സിങ് മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയാണ്. ഗോഡ്സെ തീവ്രവാദിയാണെന്ന കമൽ ഹാസന്റെ പരാമർശത്തിനെതിരെ മാധ്യമങ്ങളോട് സംസാരിക്കവെയാണ്, ഗോഡ്സെ രാജ്യസ്നേഹിയാണെന്നും, ദേശസ്നേഹിയായി തന്നെ തുടരുമെന്നും പ്രഗ്യാ സിങ് പറഞ്ഞത്. എന്നാൽ ഇത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയായതോടെ പ്രധാനമന്ത്രിയടക്കം പ്രഗ്യാ സിങിനെതിരെ രംഗത്ത് വരികയുണ്ടായി.