India National

മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത് നൂറ് കുട്ടികള്‍; യോഗം വിളിച്ച് ബിഹാര്‍ മുഖ്യമന്ത്രി

മുസഫര്‍പൂരില്‍ മസ്തിഷ്കജ്വരത്തെ തുടര്‍ന്ന് 100ലധികം കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ യോഗം വിളിച്ചു. ഈ മാസം 24ന് പ്രതിഷേധസമരം നടത്തുമെന്ന് ആര്‍.ജെ.ഡി അറിയിച്ചു. മസ്തിഷ്കജ്വരത്തിനെതിരെ ബോധവല്‍ക്കരണം നടത്താത്തതില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനും ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാഢെക്കുമെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക തമന്ന ഹാഷ്മി കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇതുവരെ നൂറ് കുട്ടികളാണ് ബീഹാറില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. അസുഖം ബാധിച്ച ഇരുനൂറ്റിയെഴുപതിലധികം കുട്ടികള്‍ ഐ.സി.യുവില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ആശുപത്രിയല്‍ സന്ദര്‍ശനം നടത്തുന്പോള്‍ തന്നെ നാല് കുട്ടികള്‍ മരണപ്പെട്ടിരുന്നു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നത് സംബന്ധിച്ച് യോഗം വിളിച്ചു. ആരോഗ്യവകുപ്പില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. മസ്തിഷ്കജ്വരത്തില്‍ ബോധവല്‍ക്കരണം നടത്താത്തതില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധനും ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍പാഢെക്കുമെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് മുസഫര്‍പൂര്‍നഗര്‍ കോടതി ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തക തമന്ന ഹാഷ്മിയാണ് ഹരജി നല്‍കിയിരിക്കുന്നത്. എന്നാല്‍ താന്‍ ഡോക്ടര്‍മാരുടെ സംഘത്തെ മുസഫൂര്‍പൂരില്‍ നിയോഗിച്ചിണ്ടെന്ന് ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ആരോഗ്യവകുപ്പ് യോഗത്തിനിടെ ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍പാഢെ ക്രിക്കറ്റ് സ്കോര്‍ ചോദിച്ചത് വിവാദമായി. കേന്ദ്രആരോഗ്യമന്ത്രി പങ്കെടുത്ത ആരോഗ്യവകുപ്പ് യോഗത്തിലായിരുന്നു മന്ത്രി മാധ്യമപ്രവര്‍ത്തകരോടെ ക്രിക്കറ്റ് സ്കോര്‍ ചോദിച്ചത്. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ഈ മാസം 24 ന് സംസ്ഥാനത്ത് പ്രതിഷേധസമരം നടത്തുമെന്ന് ആര്‍ജെഡി അറിയിച്ചിട്ടുണ്ട്. ഇന്ന് ആരോഗ്യമന്ത്രിക്ക് നേരെ ബീഹാറില്‍ വലിയ പ്രതിഷേധവും നടക്കുകയുണ്ടായി.