കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദർശിക്കും. സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഗഡ്കരിയുടെ സന്ദർശനം. മുഖ്യമന്ത്രിയും സ്പീക്കറുമായി ഗഡ്കരി ചർച്ച നടത്തും.
കേരളത്തിലെ ദേശീയപാതാ വികസനം സംബന്ധിച്ചും ചർച്ചകൾ നടന്നേക്കും. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗഡ്കരി തിരുവനന്തപുരത്തെത്തിയത്