India National

നിര്‍ഭയക്കേസ്: പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും

നിര്‍ഭയക്കേസില്‍ പ്രതി പവന്‍ ഗുപ്തയുടെ ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മാര്‍ച്ച്‌ മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച്‌ ആറിനാണ് പവന്‍ ഗുപ്തയുടെ കേസ് പരിഗണിക്കുന്നതെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും.

വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പവന്‍ ഗുപ്ത ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി മാര്‍ച്ച്‌ ആറിന് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നത്. തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയാല്‍ തന്നെ ദയാഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ പവന്‍ ഗുപ്തയ്ക്ക് അവകാശമുണ്ട്.പവന്‍ഗുപ്തയുടെ ഈ നീക്കത്തിലൂടെ വധശിക്ഷ വീണ്ടും നീട്ടാനാണ് സാധ്യത. മറ്റ് മൂന്ന് കുറ്റവാളികളായ മുകേഷ് കുമാര്‍ സിംഗ്, വിനയ് കുമാര്‍ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ തിരുത്തല്‍ ഹര്‍ജിയും, ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു.