നിര്ഭയ കേസ് പ്രതികളുടെ വധശിക്ഷ ജനുവരി 22ന് പുലര്ച്ചെ ഏഴിന് നടപ്പാക്കാന് കോടതി ഉത്തരവിട്ടു. കേസിലെ നാല് പ്രതികള്ക്കും ഡല്ഹി പട്യാല ഹൗസ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചു. കേസിലെ പ്രതികള്ക്ക് മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് നിര്ഭയയുടെ മാതാവ് സമര്പ്പിച്ച ഹര്ജിയിലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.
