India National

കർഷകരുമായുള്ള കേന്ദ്രത്തിന്‍റെ ഒന്‍പതാംവട്ട ചർച്ചയും പരാജയം; 19ന് വീണ്ടും ചർച്ച

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ഒമ്പതാം വട്ട ചർച്ചയും പരാജയം. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും താങ്ങുവില നിയമം മൂലം ഉറപ്പാക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. നിയമം പിൻവലിക്കാനാകില്ലെന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു. ചൊവ്വാഴ്‍ച കർഷകരുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.

നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കണമെന്ന് കർഷകരോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ, നിയമം പിൻവലിച്ച് സമിതിയുണ്ടാക്കണമെന്നായിരുന്നു കർഷകസംഘടനകളുടെ നിലപാട്. സമരത്തിന് ഖാലിസ്ഥാൻ ഗ്രൂപ്പുകളുടെ പിന്തുണയെന്ന സർക്കാർ നിലപാടിൽ സംഘടനകൾ പ്രതിഷേധം അറിയിച്ചു.

കർഷക സമരത്തിൽ ഇടപെടാൻ വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചർച്ചയാണ് ഇന്ന് നടന്നത്.