ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മമതയുടെ നിരന്തര വിമര്‍ശനങ്ങളിലാണ് സുഷമയുടെ പ്രതികരണം. മമതയുടെ പ്രസ്താവനകള്‍ എല്ലാം അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് സുഷമ ട്വിറ്ററില്‍ വിമര്‍ശിച്ചു.
മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയും നിങ്ങള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമാണ്. ഇത്തരം വിലകുറഞ്ഞ രീതിയില്‍ സംസാരിക്കുമ്ബോള്‍ നാളെയൊരിക്കല്‍ മോദിയുമായി നിങ്ങള്‍ക്ക് വീണ്ടും സംസാരിക്കേണ്ടിവരും. അപ്പോള്‍ ലജ്ജ തോന്നരുതെന്നും സുഷമ സ്വരാജ് ഓര്‍മ്മിപ്പിച്ചു.