യു.എ.പി.എ-എൻ.ഐ.എ നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ബില്ലുകൾ സർക്കാർ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. തീവ്രവാദ ബന്ധം സംശയിക്കുന്ന വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കുന്നതാണ് ഭേദഗതി. കഴിഞ്ഞ ദിവസം ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ മേലുള്ള ചർച്ചയും ഇന്ന് ലോക്സഭയിൽ നടക്കും.
തീവ്രവാദബന്ധം സംശയിക്കുന്ന സംഘടനകളെ മാത്രമേ നിലവിൽ സർക്കാറിന് ഭീകരവാദ സംഘടനകളായി പ്രഖ്യാപിക്കാൻ കഴിയൂ. ഇത് വ്യക്തികൾക്ക് കൂടി ബാധകമാക്കാൻ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ഇതിനായി യു.എ.പി.എ, എന്‍.ഐ.ഐ എ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്ന ബില്ലുകള്‍ ഇന്ന് സഭയില്‍ അവതരിപ്പിക്കും. ഇതിന് പുറമെ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ല്, ഉപഭോഗ സംരക്ഷണ ഭേദഗതി ബില്ല് എന്നിവയടക്കം എട്ട് ബില്ലുകള്‍ ഇന്ന് ലോക്‌സഭയുടെ പരിഗണനക്ക വരും. ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റും ഇന്ന് ലോക്‌സഭ ചര്‍ച്ച ചെയ്യും. പ്രത്യക്ഷ നികുതി നീതി ആയോഗ് എന്നിവയുമായി ബന്ധപ്പെട്ട് 2018 മാര്‍ച്ച് വരെയുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ ഇന്ന് രാജ്യസഭയുടെ മേശപ്പുറത്ത് വെക്കും. പാകിസ്താനില്‍ നിന്നുള്ള ചരക്കുകള്‍ക്ക് 200 ശതമാനം തീരുവ വര്‍ധിപ്പിക്കുന്ന പ്രമേയവും ഇന്ന് ധനമന്ത്രി രാജ്യസഭയില്‍ അവതരിപ്പിക്കും.