India

യാത്രാ മാർഗരേഖയിൽ മാറ്റം; നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല

യാത്രാ മാർഗരേഖയിൽ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. നാളെ മുതൽ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. കൊവിഡ് പോസിറ്റീവ് ആണെങ്കിൽ സാമ്പിൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കണം. ചികിത്സയും ഐസൊലേഷനും പൊതുവായ കൊവിഡ് മാനദണ്ഡം അനുസരിച്ച് നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

നേരത്തെ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് അടുത്ത മാസം 28 വരെ നീട്ടിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ . കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 3,47,254 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ സ്ഥിരീകരിച്ച കേസുകളില്‍ നിന്ന് 9 ശതമാനം വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. അമേരിക്കയ്ക്ക് ശേഷം കൊവിഡ് വ്യാപനത്തില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.