ഡൽഹി വികാസ്പുരിയിൽ ബൻ തീപിടുത്തം. വികാസ്പുരിയിലെ ഡിഡിഎ ലാൽ മാർക്കറ്റിലാണ് രാവിലെ 5.50ഓടെ തീപിടുത്തം ഉണ്ടായത്. 18 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.
Related News
ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി
സി.പി.എം കേന്ദ്രകമ്മിറ്റിയോഗത്തിന്റെ ആദ്യദിനം അവസാനിച്ചു. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ച് വരുമെന്ന ഉറപ്പ് നല്കി സി.പി.എം കേരളഘടകം കേന്ദ്രകമ്മിറ്റിയോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഘടനാപരമായ തിരിച്ചടിയല്ല സംസ്ഥാനത്തേതെന്നും കേരളം ഘടകം വ്യക്തമാക്കി. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ധാരണയുണ്ടാകുമോയെന്ന ആശയക്കുഴപ്പം പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ത്രിപുര ചൂണ്ടിക്കാട്ടി. അതേസമയം ബംഗാളില്‍ കനത്ത തിരിച്ചടിക്ക് കാരണം കോണ്‍ഗ്രസ് സഖ്യം ഇല്ലാത്തതെന്ന സി.പി.എം ബംഗാള്‍ ഘടകത്തിന്റെ റിപ്പോര്‍ട്ട് പി.ബി തളളി.
ശക്തമായ മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്തെ ചില സ്ഥലങ്ങളില്‍ ഏഴാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ശക്തമായ മഴ സാധ്യത പരിഗണിച്ച് 6, 7 തിയതികളില്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ 35 മുതല്‍ 45 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
പ്രതിക്ഷയര്‍പ്പിച്ച് കുട്ടനാടൻ ജനത
ലക്ഷ്യം കാണാതെ പോയ ഒന്നാം കുട്ടനാട് പാക്കേജിന് ബദലായി 2400 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. കർഷകരുമായി ആലോചിച്ച് രണ്ടാം പാക്കേജ് പൂർത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് കുട്ടനാടൻ ജനത. കുട്ടനാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഉമ്മൻചാണ്ടി സർക്കാരാണ് 1840 കോടി രൂപയുടെ ഒന്നാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. ചുരുക്കം ചില പാടശേഖരങ്ങൾക്ക് സമീപം പുറം ബണ്ട് കെട്ടിയതല്ലാതെ ഫലപ്രദമായ ഒരു വികസന പദ്ധതി പോലും ഒന്നാം പാക്കേജിൽ നടപ്പിലാക്കാനായില്ല. മഹാപ്രളയകാലത്ത് ഒന്നാം പാക്കേജിന്റെ പേരിൽ […]