വിദേശയാത്രക്കാര്‍ക്ക് കോവിഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ആദ്യ ഡോസ് വാക്സിന് ശേഷം 84 ദിവസം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന് ഇന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് വാക്സിന് സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും വിവിധ സംസ്ഥാന സര്‍ക്കാറുകളും വാക്സിന് സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
വരുംനാളുകളില്‍ വാക്സിന് വിതരണം കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് നിലവില്‍ ഏഴു കമ്പനികള്‍ പലതരം വാക്സിന് തയാറാക്കുന്നുണ്ട്. മൂന്നിനം വാക്സിനുകളുടെ ട്രയല്‍ അവസാന ഘട്ടത്തിലാണ്. വരുംനാളുകളില്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതും പരിഗണിക്കും. അതുമായി ബന്ധപ്പെട്ട പരീക്ഷണം തുടരുകയാണ്. മൂക്കിലൂടെ നല്കാവുന്ന വാക്സിനും പരിഗണനയിലുണ്ട്.എല്ലാവര്ക്കും വാക്സിന് നല്കുന്ന കാര്യത്തില്‍ രാജ്യം മുന്നോട്ടു പോവുകയാണ്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.