നീറ്റ് പി.ജി പരീക്ഷ നീട്ടിവച്ചു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. ഈമാസം പതിനെട്ടിനായിരുന്നു നീറ്റ് പി.ജി പരീക്ഷ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം എംബിബിഎസ് വിദ്യാർത്ഥികൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചത് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Related News
ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രധാന വിധി ഇന്ന്; അതീവ ജാഗ്രതയില്‍ രാജ്യം
ബാബരി ഭൂമി കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറയുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് […]
ഡൽഹി വിഗ്യാൻ ഭവനിലേക്ക് കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ചു; ഇന്ന് മൂന്ന് മണിക്ക് ചർച്ച നടത്താമെന്ന് കേന്ദ്രം
കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന കർഷകരുമായി ഇന്ന് മൂന്ന് മണിക്ക് ചർച്ച നടത്താമെന്ന് കേന്ദ്രം. ഡൽഹി വിഗ്യാൻ ഭവനിലേക്ക് കർഷകരെ സർക്കാർ ചർച്ചക്ക് വിളിച്ചു. അതേസമയം സമരരംഗത്തുള്ള മുഴുവൻ സംഘടനകളെയും ചർച്ചക്ക് വിളിക്കാത്തതിൽ കർഷകർക്ക് അമർഷമുണ്ട്. 500 സംഘടനകളിൽ 30 സംഘടനകളെ മാത്രമാണ് ചർച്ചക്ക് വിളിച്ചത്. സർക്കാരിന്റെ ക്ഷണം സ്വീകരിക്കണമോയെന്ന കാര്യം ചർച്ച ചെയ്യാൻ കർഷകർ യോഗം ചേരുകയാണ്. അതിനിടെ ഹരിയാന മന്ത്രി അനിൽ വിജിനെ അംബാലയിൽ കർഷകർ കരിങ്കൊടി കാണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി […]
നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം വി.എസ്. രശ്മിക്ക്
നവോത്ഥാന സംസ്കൃതിയുടെ ‘നവോത്ഥാന ശ്രേഷ്ഠ’ പുരസ്കാരം വി എസ് രശ്മിക്ക്. കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്ബരയ്ക്കാണ് പുരസ്കാരം. ചാത്തന്നൂരില്‍ നടന്ന കാവ്യസംഗമത്തില് കവി കുരീപ്പുഴ ശ്രീകുമാറാണ് പുരസ്കാരം സമ്മാനിച്ചത്. കലാകൗമുദിയില്‍ സബ് എഡിറ്ററായ രശ്മി തൃശൂര്‍ കുന്നംകുളം വെളളറക്കാട് വിളമ്ബത്ത് വീട്ടില്‍ ശങ്കരന് കുട്ടിയുടെയും വത്സലയുടെയും മകളാണ്.