India

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

പരീക്ഷ മാറ്റിവെക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ സർക്കാർ നീറ്റ് പരീക്ഷ മാറ്റിവെച്ചു. ആറാഴ്ചക്ക് ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കും. മാർച്ച് 12 നാണ് നേരത്തെ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് എം.ബി.ബി.എസ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പരീക്ഷ മാറ്റിവെച്ചത്.