ബാങ്ക് വായ്പയെടുത്തു മുങ്ങിയ കേസില്‍ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനായി സിബിഐ, ഇഡി സംഘം ലണ്ടനിലേക്ക് പുറപ്പെടും. ഇരു ഏജന്‍സികളിലെയും ജോയിന്റ് ഡയറക്ടര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് ബുധനാഴ്ച രാത്രിയില്‍ ലണ്ടനിലേക്ക് പോവുക.
