കർണാടകയിലെ കുടകിൽ നീലകുറിഞ്ഞി പൂത്തു. 12 വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ പർപ്പിൾ നിറത്തിൽ പൊതിഞ്ഞിരിക്കുകയാണ് മണ്ഡൽപട്ടി കോട്ടെ ബേട്ട മലനിരകൾ. സമുദ്രനിരപ്പിൽ നിന്ന് 1300 മുതൽ 2400 വരെ ഉയരത്തിലാണ് കുറിഞ്ഞി പൂക്കുക. 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരത്തിലാണ് കുറിഞ്ഞി. സംസ്ഥാനത്ത് മാത്രം നീലകുറിഞ്ഞിയുടെ 45 വകഭേതങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ആറ്, ഒൻപത്, പതിനൊന്ന്, പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയിലാണ് നീലകുറിഞ്ഞി പൂക്കുക. മലനിരകളിലെല്ലാം കാപ്പി കൃഷിയായതിനാൽ പ്രദേശത്ത് നീലകുറിഞ്ഞി അപൂർവമാണെന്ന് പ്രദേശവാസികൾ പറയുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറിയതുകൊണ്ട് കുടകിലെ നീല കുറിഞ്ഞി കാണാൻ സന്ദർശകരുടെ തിരക്കാണ്.
Related News
നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹരജികള്‍ തള്ളി
നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് തള്ളിയത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. തിരുത്തല്‍ ഹരജി തള്ളിയതോടെ ദയാ ഹരജി കൂടി നല്കാന് പ്രതികള്‍ക്കാകും. ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ദയാഹരജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് […]
ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍
ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരത്ത് ജീയോ ട്യൂബ് ഉപയോഗിച്ച് നിര്‍മിക്കുന്ന കടല്‍ ഭിത്തിയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. ഒരു മാസം പിന്നിടുമ്പോഴും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. അധികൃതരുടെയും കരാറുകാരുടെയും അനാവസ്ഥയാണ് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം ഓഖി വ്യാപക നാശം വിതച്ച കൊച്ചി ചെല്ലാനം തീരമേഖലയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ജിയോ ട്യൂബ് ഉപയോഗിച്ച് കടല്‍ഭിത്തി നിര്‍മിക്കുമെന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഏറെ വൈകി പ്രവര്‍ത്തി ആരംഭിച്ചെങ്കിലും നിര്‍മാണം മന്ദഗതിയിലാണ്. ഇതോടൊപ്പം ട്യൂബില്‍ മണല്‍ നിറക്കുന്ന പ്രവര്‍ത്തി […]
ജീവനോടെ കത്തിക്കും… പ്രഗ്യ സിംഗിന് ഭീഷണി
ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന് വധ ഭീഷണി. ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. പ്രഗ്യ സിംഗ് ഠാക്കൂര്‍ മധ്യപ്രദേശില്‍ കാലു കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്നാണ് ബയോറയില് നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഗോവര്ധന് ദംഗിയുടെ ഭീഷണി. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്നു വിളിച്ച സംഭവത്തിലാണ് ദംഗി ഭീഷണി മുഴക്കിയത്. ബുധനാഴ്ച ലോക്സഭയില്‍ എസ്.പി.ജി സുരക്ഷ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യയുടെ വിവാദ പ്രസ്താവന. ചര്‍ച്ചയ്ക്കിടെ ഗോഡ്സെ രചിച്ച “വൈ ഐ കില്‍ഡ് […]