വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായാൽ നിയമ നടപടികളിൽ നിന്ന് വാക്സിൻ നിർമ്മാതാക്കൾക്ക് സംരക്ഷണം വേണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അദാർ പൂനവാല. വാക്സിൻ വികസനത്തിനിടയിലെ വെല്ലുവിളികളെക്കുറിച്ച് ഒരു വെർച്വൽ പാനൽ ചർച്ചയ്ക്കിടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്.
ഇത്തരം പ്രശ്നങ്ങൾ വാക്സിനേഷൻ സ്വീകരിക്കുന്നതിലുള്ള ഭയം വർദ്ധിപ്പിക്കാനും വാക്സിൻ നിർമ്മിക്കുന്ന കമ്പനികളെ പാപ്പരാക്കാനോ ഇടയാക്കുമെന്നതിനാലാണ് ഈ നിർദ്ദേശമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
നേരത്തെ കോവിഷീല്‍ഡ് കോവിഡ് വാക്സിനെതിരെ ആരോപണം ഉന്നയിച്ച ചെന്നൈ സ്വദേശിക്കെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100കോടിരൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.