നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്ഡിഎ സര്ക്കാറിന്റെ സത്യപ്രതിജ്ഞ മറ്റന്നാള് നടക്കും. വൈകീട്ട് ഏഴ് മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും പ്രധാനമന്ത്രിക്കൊപ്പം അധികാരമേല്ക്കും. ഘടകകക്ഷികളുമായി മന്ത്രിസഭാ രൂപീകരണ ചര്ച്ചകള് പുരോഗമിക്കുകയാണ്. ബിംസ്റ്റെക് രാഷ്ട്ര തലവന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Related News
വയനാട്ടിലെ വെട്ടുകിളികള് അപകടകാരികളല്ല, ആശങ്ക വേണ്ടെന്ന് വിദഗ്ധര്
വയനാട് പുൽപ്പള്ളിയിൽ കാണപ്പെടുന്ന വെട്ടുകിളികള് ഉത്തരേന്ത്യയില് കൃഷിനാശം വരുത്തി വെക്കുന്ന ഇനത്തില് പെട്ടതല്ലെന്ന് വിദഗ്ധര്. പുല്പ്പള്ളിയിലെ വെട്ടുകിളികള് കാപ്പി കര്ഷകര്ക്ക് ദോഷം ചെയ്യില്ലെന്നും കോഫി ബോര്ഡ് ഡെപ്യൂട്ടി ഡയറക്ടര് കെ കറുത്ത മണി പറഞ്ഞു. ഉത്തരേന്ത്യയില് വ്യാപകമായി വിളനാശം വരുത്തിവെക്കുന്ന വെട്ടുകിളികളില് നിന്ന് വ്യത്യസ്തമായ ഇനമാണ് വയനാട്ടിലെ പുല്പ്പള്ളി മേഖലയില് കാണപ്പെടുന്നതെന്നാണ് കോഫി ബോര്ഡ് ഡെപ്യൂട്ടി ഡയറക്ടര് കെ കറുത്തമണി പറഞ്ഞത്. കാപ്പി കര്ഷകര്ക്ക് ഇവ ദോഷം വരുത്തിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ കെണിവലകള് ഉപയോഗിച്ച് ഇവയെ […]
ബാങ്ക് തട്ടിപ്പുകളില് എന്.ഡി.എ സര്ക്കാരിനെതിരെ വിമര്ശനവുമായി കോണ്ഗ്രസ്
ഒരിടവേളക്ക് ശേഷം ബാങ്ക് തട്ടിപ്പുകളില് എന്.ഡി.എ സര്ക്കാരിനെതിരെ വിമര്ശനവുമായി കോണ്ഗ്രസ്. ബാങ്ക് തട്ടിപ്പ് നടത്തിയവരുടെ വിവരങ്ങള് പുറത്ത് വിടാന് ബി.ജെ.പിക്ക് ഭയമാണ്. സമ്പദ് വ്യവസ്ഥ പരിഷ്കരിക്കുന്നതിനുള്ള നടപടികള് വ്യക്തമാക്കി ധവളപത്രം ഇറക്കണമെന്നും കോണ്ഗ്രസ് വക്താവ് ജയ് വീര് ഷര്ഗില് ആവശ്യപ്പെട്ടു. വിവരാവകാശ അപേക്ഷ പ്രകാരം ആര്.ബി.ഐ നല്കിയ 2008 മുതല് 19 വരെയുള്ള കണക്കുകള് പരാമര്ശിച്ചാണ് വിമര്ശം. മദ്യ വ്യവസായി വിജയ് മല്യ, വജ്ര വ്യാപാരി നീരവ് മോദി, അമ്മാവന് മെഹുല് ചോക്സി തുടങിയവര് വന് വായ്പ […]
കേരളം മിനി പാകിസ്താനാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്
കേരളം മിനി പാകിസ്താനാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കേരളത്തിലെ വിവിധ കാമ്പസുകൾ തീവ്രവാദത്തിന്റെ സ്ലീപിങ് സെല്ലുകളാണെന്നും മാർക്സിസ്റ്റ് പാർട്ടി ഉദാര സമീപനമാണ് ഭീകരവാദത്തോട് സ്വീകരിക്കുന്നതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ജിഹാദി സംഘടനയാണ് ലീഗെന്ന സംശയം ബിജെപിക്കുണ്ടെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.