India

പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നം; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നവജോത് സിംഗ് സിദ്ധു

പഞ്ചാബ് കോൺഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നവജോത് സിംഗ് സിദ്ധു. വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. നേരത്തെ പ്രിയങ്കാ ഗാന്ധിയുമായും സിദ്ധു കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തിലാണ് സിദ്ധുവിന്റെ കൂടിക്കാഴ്ച. അമരീന്ദറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും താൻ കൂടിക്കാഴ്ച നടത്തുമെന്ന് സിദ്ധു പറഞ്ഞിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇക്കാര്യം നിഷേധിച്ചു. ഇതിനിടെയായിരുന്നു പ്രിയങ്കയുമായി സിദ്ധുവിന്റെ കൂടിക്കാഴ്ച. ഇരുവരുടേയും കൂടിക്കാഴ്ച നാല് മണിക്കൂർ നീണ്ടതായാണ് റിപ്പോർട്ടുകൾ.