പുല്‍വാമയിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക, റഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചു. ആക്രമണത്തില്‍ യു.എന്നും ഖേദം പ്രകടിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും യു.എന്‍ പറഞ്ഞു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/02/nations-on-pulwama-attack.jpg?resize=1199%2C642&ssl=1)