കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. വിവരാവകാശ കമ്മീഷനെ തകര്‍ക്കാനുദ്ദേശിച്ചാണ് വിവരാവകാശ നിയമ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവന്നതെന്ന് സോണിയാ ഗാന്ധി വിമര്‍ശിച്ചു. കമ്മീഷന്റെ പദവിയെയും സ്വാതന്ത്ര്യത്തെയും തകര്‍ക്കാനാണ് ശ്രമം. വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കേന്ദ്രം കാണുന്നത്. വിവരാവകാശ നിയമത്തെ തന്നെ അട്ടിമറിക്കുകയാണ് ഭേദഗതിയിലൂടെ കേന്ദ്രം ചെയ്യുന്നതെന്നും പ്രസ്താവനയില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
Related News
സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന് ഇനി ഒഴിവാക്കാം; ഭാരത് സീരിസുമായി കേന്ദ്രസര്‍ക്കാര്‍
സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന് ഒഴിവാക്കാന്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഭാരത് സീരിസ് (BH) അവതരിപ്പിച്ചിരിക്കുകയാണ് സർക്കാർ. സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന് ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി ഇതോടെ ഒഴിവാകും. താൽപ്പര്യമുള്ളവർക്ക് മാത്രം ഈ സൗകര്യം ഉപയോഗപ്പെടുത്തിയാൽ മതി. ഇത്തരം വ്യക്തികൾ ഇടക്കിടെ ജോലി സ്ഥലത്തുനിന്ന് ട്രാൻസ്ഫറാകാൻ സാധ്യതയുള്ളതിനാലാണ് ഇവർക്ക് ഈ സൗകര്യം നൽകുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുടെ കൈമാറ്റം […]
പ്രതിഷേധം ശക്തം; ആക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്ന് ആരോപണം
ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും ക്യാമ്പസിലെത്തി. ക്യാമ്പസിനകത്തെ ക്രൂരമായ ആക്രമണത്തിന് പൊലീസും കൂട്ടുനിന്നതായി ജെ.എൻ.യു വിദ്യാർഥികളെ ഉദ്ധരിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച എയിംസിലും വന്‍ ജനക്കൂട്ടമാണുള്ളത്. ആക്രമത്തിനിടെ ചോരയിൽ കുളിച്ച ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ അവസാന പ്രതികരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുകയാണ്. ഞങ്ങളെ ക്രൂരമായാണ് മർധിച്ചത്. മുഖം മൂടിധരിച്ചെത്തിയ ഗുണ്ടാ […]
ചാലിയാറിലെ വെള്ളം ഉയർന്നതിന്റെ ആശ്വാസത്തില്‍ കര്‍ഷകരും നാട്ടുകാരും
ചാലിയാറിലെ വെള്ളം ഉയർന്നതോടെ ആശ്വാസത്തിലാണ് കർഷകരും നാട്ടുകാരും. മലപ്പുറം ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതാണ് വെള്ളം ഉയരാൻ കാരണം. സമീപത്തെ ആയിരക്കണണക്കിന് കിണറുകളിലും ജലനിരപ്പുയർന്നു. വേനൽ മഴ ലഭിച്ചതോടെ ചാലിയാറിൽ വെള്ളം വർദ്ധിച്ചു. ഊർക്കടവ് കവണക്കല്ല് പാലത്തിന്റെ ഷട്ടർ താഴ്ത്തുന്നതിനാൽ വെള്ളം ഒഴുകി പോകാത്തത് കർഷകർക്കും നാട്ടുകാർക്കും തുണയാണ്. കൈത്തോടുകൾ വഴി കൃഷിഭൂമിയിലേക്ക് വെള്ളം എത്തുന്നതോടെ വലിയ ആശ്വാസത്തിലാണ് കർഷകർ, നിലവിൽ വാഴകൃഷി നനക്കാൻ വലിയ തുകക്ക് മോട്ടോർ ഉപയോഗിച്ച് വെള്ളമെത്തിക്കുകയായിരുന്നു കർഷകർ. ചാലിയാർ തീരത്തെ […]