National

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെയാണ് മരണം. തെലങ്ക്, കന്നഡ, തമിഴ്, മലയാളം ഉള്‍പ്പെെഇരുന്നൂറിലധികം ചിത്രങ്ങളില്‍ ശരത് ബാബു അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ എട്ട് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

രജനികാന്ത് നായകനായ അണ്ണാമലൈ, മുത്ത് എന്നീ ചിത്രങ്ങളിലൂടെയാണ് ശരത് ബാബു ശ്രദ്ധേയനായത്. ഈ മാസം ആദ്യമാണ് ശരത് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ച് നേരത്തെ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചികിത്സയിലിരിക്കെ ശരത് ബാബു സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബം അറിയിച്ചു. ഇതിനിടെയാണ് വിയോഗം.

1973ല്‍ തെലുങ്ക് ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ശരത് ബാബു കമല്‍ഹാസന്‍നായകനായ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘നിഴല്‍ നിജമഗിരദു’ എന്ന തമിഴ് ചിത്രത്തിലൂടെ ജനപ്രീതി നേടി. ബോബി സിംഹ നായകനായ ‘വസന്ത മുല്ലൈ’ എന്ന ചിത്രത്തിലാണ് ശരത് ബാബു അവസാനമായി തമിഴില്‍ അഭിനയിച്ചത്.സത്യനാരായണ ദീക്ഷിത് എന്നായിരുന്നു യഥാര്‍ത്ഥ പേര്.