വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ല. വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് ആരോപിച്ചായിരുന്നു ഹർജി.
Related News
‘ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ല’; അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ
ഐ.എന്‍.എക്സ് കേസിൽ അറസ്റ്റിലായ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. അറസ്റ്റിലായ ചിദംബരത്തെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. ചിദംബത്തിനെതിരായ ആരോപണങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യമില്ലാ വാറണ്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. ചിദംബരം ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും കൂട്ടുപ്രതിക്കൊപ്പം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചു. കേസില്‍ വാദം തുടരുകയാണ്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി ഹാജാരായത്. ഇന്ദ്രാണി മുഖർജിയെ അറിയില്ലെന്നും അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്നും പി ചിദംബരം […]
രാജ്യത്ത് 3545 പേർക്ക് കൊവിഡ്; 38.5% കേസുകളും ഡൽഹിയിൽ
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938 ആണ്. ഇന്നലെ 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 5,24,002 ആയി ഉയർന്നു. പുതിയ കേസുകളിൽ 38.5% റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. ഡൽഹിയിൽ 1,365 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഹരിയാനയിൽ 534 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 356, കേരളം 342, മഹാരാഷ്ട്ര 233 […]
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ. ഇതിന് മുന്നോടിയായി വളര്‍ച്ചാ സൂചികകള്‍ അടയാളപ്പെടുത്തുന്ന 2018-19 വര്‍ഷത്തെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ വെക്കും. ഇരു സഭകളിലെയും അംഗങ്ങള്‍ക്ക് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ റിപ്പോര്‍ട്ട് ലഭ്യമാകും. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രഹമണ്യന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക സര്‍വേക്ക് പുറമെ, ലോക്സഭയില്‍ ആധാര്‍ നിയമഭേദഗതി ബില്ലും രാജ്യസഭയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഭേദഗതി ബില്ലും അവതരിപ്പിക്കും.