ഡൽഹിയിൽ തുടരുന്ന മന്ത്രി വി ശിവൻകുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തും. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കൂടുതൽ കേന്ദ്ര സഹായം തേടും. കേന്ദ്ര സ്കോളർഷിപ്പ് പദ്ധതികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ഹയർ സെക്കൻഡറി തലത്തിലെ വിവിധ പദ്ധതികൾക്ക് കൂടുതൽ സഹായം ആവശ്യമാണെന്നും കൂടിക്കാഴ്ചയിൽ ഉന്നയിക്കും. സമഗ്ര ശിക്ഷാ കേരളത്തിനുള്ള സഹായം വർദ്ധിപ്പിക്കണമെന്നത ടക്കമുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനവും സമർപ്പിക്കും. മന്ത്രി ജി ആർ അനൽ, ആന്റണി രാജു എന്നിവരും ഡൽഹിയിൽ തുടരുന്നുണ്ട്. ഇരുവരും കേരളത്തിലെ വിവിധ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് കേന്ദ്ര മന്ത്രിമാരെ കണ്ടേക്കും.
Related News
ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കണമെന്ന് അമിത് ഷാ
ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടിക്കായി കേന്ദ്രസേനകളും പൊലീസും ഏകോപനം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം. ഇൻറലിജൻസ് സംവിധാനം ശക്തിപ്പെടുത്താനും കേന്ദ്ര ആഭ്യന്തര മന്ത്രി നിർദേശിച്ചു. ഭീകരാക്രമണം പൂർണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകൾ, സുരക്ഷ പ്രശ്നങ്ങൾ എന്നിവയും ഉന്നതല സുരക്ഷാ അവലോകന യോഗത്തിൽ ചർച്ച ചെയ്തു. തുടർച്ചയായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് […]
എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്ന് ശരത് പവാര്‍
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 220 ലും ബി.ജെ.പി-ശിവസേന സഖ്യം വിജയിക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായെന്നും എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി മേധാവി ശരത് പവാര്‍. അധികാരത്തിന്റെ ദാര്‍ഷ്ട്യം ജനങ്ങൾക്ക് അംഗീകരിക്കില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്ത് തുടരാനാണ് ജനങ്ങൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കില്ലെന്നും പവാർ കൂട്ടിച്ചേർത്തു. ഇതുവരെ ലഭിച്ച ഫലമനുസരിച്ച് ബി.ജെ.പി 19 സീറ്റുകൾ നേടുകയും 80 സീറ്റുകളിൽ മുന്നിലുമാണ്. സഖ്യകക്ഷിയായ ശിവസേന 14 സീറ്റുകൾ […]
ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതൽ
കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് നിരോധനം ഇന്നു മുതൽ പ്രാബല്യത്തിൽ. അതേസമയം കയറ്റുമതിക്കുള്ള പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ/ഉപകരണങ്ങൾ, കമ്പോസ്റ്റബിൾ പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല. 2020 ജനുവരി മുതൽ കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം ശക്തമായി നടപ്പായില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പുതിയ ഉത്തരവ് പ്രകാരം മിഠായി കോൽ (കാൻഡി സ്റ്റിക്ക്) മുതൽ ചെവിത്തോണ്ടി (ഇയർ ബഡ്സ്) വരെയുള്ള […]