ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ ഉദ്യോഗസ്ഥാരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. സ്ഥലത്ത് തീവ്രവാദികളുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവർ ഏത് തീവ്രവാദ ഗ്രൂപ്പിലുള്ളവരാണെന്ന് വ്യക്തമല്ല.
Related News
നവംബറോടെ രാജ്യത്ത് കോവിഡ് രോഗബാധിതര്‍ ഇരട്ടിക്കുമെന്ന് ഐസിഎംആര്‍
അടച്ചുപൂട്ടൽ കോവിഡ് പാരമ്യത്തിൽ എത്തുന്നത് 76 ദിവസം വരെ വൈകിപ്പിക്കുകയും രോഗവ്യാപനം 97% വരെ കുറക്കുകയും ചെയ്തതായി കണ്ടെത്തൽ. രാജ്യത്ത് നവംബറോടെ കോവിഡ് കൂടുതല്‍ പേരെ ബാധിക്കുമെന്ന് ഐസിഎംആർ നിയോഗിച്ച ഗവേഷണസംഘത്തിന്റെ പഠനം. അടച്ചുപൂട്ടൽ രോഗവ്യാപനം വൈകിപ്പിക്കുകയും കുറക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. രാജ്യത്ത് കോവിഡ് മരണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഒന്നരലക്ഷത്തിലധികം പേർക്കാണ് രോഗം ബാധിച്ചത്. ഐസിഎംആർ നിയോഗിച്ച ഓപറേഷൻസ് റിസർച്ച് ഗ്രൂപ്പിന്റെതാണ് പഠന റിപ്പോർട്ട്. രാജ്യത്തെ കോവിഡ് പാരമ്യത്തിലെത്താൻ അഞ്ച് മാസം എടുക്കുമെന്നാണ് […]
പൗരത്വ വിവാദം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൌരനാണെന്ന ബി.ജെ.പി എം.പി സുബ്രഹമണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ് അയച്ചത്. പൌരത്വത്തിന് മേലുള്ള ആരോപണത്തിലെ യാഥാര്‍ഥ്യം എന്താണെന്ന് രണ്ടാഴ്ചക്കുള്ളില്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട് ആവശ്യപ്പെട്ടു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമാന പരാതി ഉയര്‍ന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി തള്ളിയിരുന്നു.
മോദി പ്രഖ്യാപിച്ചത് ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജ്; പക്ഷേ ഇത്രയും പണം എവിടെ നിന്ന്?
20 ലക്ഷം കോടിയുടെ ബൃഹത്തായ പാക്കേജിനുള്ള പണം കണ്ടെത്തുക എളുപ്പമല്ലെങ്കിലും ഇത് സാധ്യമാണെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി നല്‍കിയത്. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ കോവിഡ് പാക്കേജുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. എന്നാല്‍ ഇത്രയും പണം രാജ്യം എവിടെ നിന്നും കണ്ടെത്തുന്ന ചോദ്യത്തിന് മോദിയുടെ പ്രസംഗത്തിലെവിടെയും ഉത്തരമുണ്ടായിരുന്നില്ല. ഭൂമി, തൊഴില്‍, പണലഭ്യത, വായ്പ മുതലായ മേഖലകളില്‍ സമഗ്രമായ ഉത്തേജനം ലക്ഷ്യമിടുന്ന പാക്കേജ് സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടമുണ്ടാക്കുമെന്നാണ് പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. പ്രതീക്ഷിച്ച മിക്ക പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി […]