ടിഡിപി അധ്യക്ഷനും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്‌തത് ഇന്ന് പുലർച്ചെ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. അറസ്റ്റ് 250 കോടിയുടെ അഴിമതി കേസിലാണ്.അറസ്റ്റിനെ പറ്റി അറിയില്ലെന്നാണ് ചന്ദ്രബാബു നായിഡു അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.(tdp leaader n chandrababu naidu arrested)
ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് ഒരു സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽ നിന്ന് കോടികൾ തട്ടി എന്ന കേസാണിത്. 2014-ൽ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ഈ കമ്പനിയുമായി ആന്ധ്ര സർക്കാർ കരാർ ഒപ്പിടുന്നത്.