National

കൊവിഡ്‌ ഭീതി; തമിഴ്‌നാട്ടില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി

രാജ്യത്ത് കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും തമിഴ്‌നാട് ആരോ​ഗ്യവകുപ്പ് അറിയിച്ചു. നേരത്തെ ഡൽഹിയിലും പഞ്ചാബിലും മാസ്‌ക് നിർബന്ധമാക്കിയിരുന്നു.

കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മാസ്‌‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയ ഉത്തരവ് സംസ്ഥാനങ്ങൾ പിന്‍വലിച്ചിരുന്നു. എന്നാൽകൊവിഡ് കേസുകൾ വീണ്ടും കൂടിയ സാഹചര്യത്തിലാണ് മാസ്‌ക് വീണ്ടും നിർബന്ധമാക്കിയത്.

ഇതിനിടെ മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തി. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 പേർക്കാണ് ഐഐടിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്‍റീനിലാണ്.