അപകീര്‍ത്തികേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് സിജെഎം കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് സെഷന് കോടതി സ്റ്റേ അനുവദിച്ചിരുന്നു.അപ്പീല്‍ തീര്‍പ്പാക്കുന്നത് വരെയാണ് നടപടികള്‍ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്റെ അവശ്യം കോടതി പരിഗണിച്ചിച്ചിരുന്നില്ല.മോദി സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് സിജെഎം കോടതിയിയിലെ ഹര്‍ജിക്കാരനായ പൂര്‍ണേഷ് മോദി സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു
മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന്റെ എം പി സ്ഥാനത്തിനുള്ള അയോഗ്യതയും നീങ്ങും. സൂറത്ത് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്കെതിരെ രാഹുല്‍ സമര്‍പ്പിച്ച രണ്ട് അപേക്ഷകളാണ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്. ഇന്ന് വരെയാണ് കോടതി രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ഇത് സ്ഥിരജാമ്യമാക്കി മാറ്റുന്നതിനാണ് രാഹുലിന്റെ ആദ്യ അപേക്ഷ. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ രണ്ടാമത്തെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
രാവിലെ 10.30 മുതല്‍ കോടതി നടപടികള്‍ ആരംഭിക്കും. രാഹുല്‍ ഗാന്ധിയുടെ കേസ് 24-ാമതായാണ് നിലവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് മുന്‍പ് രാഹുലിന്റെ അപ്പീല്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.