National

സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് ശ്രീനാരായണ ​ഗുരുവിനെ ഒഴിവാക്കി; വൻ പ്രതിഷേധം

കർണാടകയിൽ സാമൂഹ്യപാഠ പുസ്തകത്തിൽ നിന്ന് നവോത്ഥാന നായകരെ ഒഴിവാക്കിയത് വിവാദമായി. ശ്രീനാരായണ ​ഗുരുവിനെയും പെരിയാറിനെയുമാണ് പാഠഭാ​ഗത്തിൽ നിന്ന് ഒഴിവാക്കിയത്. പത്താംക്ലാസിലെ സാമൂഹ്യ പാഠപുസ്തകത്തിലെ അഞ്ചാം ചാപ്റ്ററിൽ നിന്നാണ് ശ്രീനാരായണ ​ഗുരുവിനെയും പെരിയാറിനെയും ഒഴിവാക്കിയത്. സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ആ​ർ.​എ​സ്.​എ​സ് സ്ഥാ​പ​ക​ൻ കേ​ശ​വ് ബ​ലി​റാം ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ വിഷയത്തിൽ കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്നും വലിയ പ്രതിഷേധം നേരത്തേ തന്നെയുണ്ടായിരുന്നു. പാഠപുസ്കതം പൂർണമായും പിൻവലിക്കണമെന്നും ആർഎസ്എസ് ചിന്തകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺ​ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ ഇത് ഫൈനൽ ഡ്രാഫ്റ്റല്ലെന്നും വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തത് മാത്രമാണെന്നുമാണ് പാഠപുസ്തകം പുറത്തിറക്കിയ അതോറിറ്റിയുടെ വിചിത്രവാദം.

കേ​ശ​വ് ബ​ലി​റാം ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം പാ​ഠ​പു​സ്ത​ക​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം നേരത്തേ തന്നെ വി​വാ​ദ​ത്തിലായിരുന്നു. ബി.​ജെ.​പി ഭ​രി​ക്കു​ന്ന ക​ർ​ണാ​ട​ക​യി​ലെ സ്കൂ​ൾ സി​ല​ബ​സി​ൽ ഹി​ന്ദു​ത്വ പ്ര​ത്യ​യ​ശാ​സ്ത്രം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​തെ​ന്നും വി​ദ്യാ​ഭ്യാ​സം കാ​വി​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നു​മാ​യിരുന്നു പ്ര​ധാ​ന ആ​രോ​പ​ണം. 2022-23 അ​ധ്യ​യ​ന വ​ര്‍ഷം സം​സ്ഥാ​ന സി​ല​ബ​സി​ല്‍ പ​ത്താം ക്ലാ​സി​ലെ ക​ന്ന​ട ഭാ​ഷാ പു​സ്ത​ക​ത്തി​ലാ​ണ് ഹെ​ഡ്ഗേ​വാ​റു​ടെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യത്.

ഇ​ട​തു​ചി​ന്ത​ക​രു​ടെ​യും നവോത്ഥാന നായകരുടെയും പു​രോ​ഗ​മ​ന എ​ഴു​ത്തു​കാ​രു​ടെ​യും പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യും ഹെ​ഡ്ഗേ​വാ​റി​ന്‍റെ പ്ര​സം​ഗം ഉ​ൾ​പ്പെ​ടു​ത്തി​യുമാണ് പു​തി​യ പു​സ്ത​കം പുറത്തിറക്കിയിരിക്കുന്നത്. ‘നി​ജ​വാ​ഡ ആ​ദ​ര്‍ശ പു​രു​ഷ യാ​ര​ഗ​ബേ​ക്കു’ (ആ​രാ​യി​രി​ക്ക​ണം യ​ഥാ​ര്‍ത്ഥ ആ​ദ​ർ​ശ​മാ​തൃ​ക‍?) എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഹെ​ഡ്ഗേ​വാ​റി​ന്‍റെ പാ​ഠ​ഭാ​ഗ​മു​ള്ള​ത്.