ബിജെപി ഭരിക്കുന്ന രണ്ട് വലിയ സംസ്ഥാനങ്ങളായ ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സോണിയാ ഗാന്ധി കോൺഗ്രസ് എംപിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പാർലമെന്റിൽ അൽപ്പസമയത്തിനകം(10.15am) കൂടിക്കാഴ്ച ആരംഭിക്കും. കോൺഗ്രസ് പാർലമെന്ററി പാർട്ടിയെ നയിക്കുന്ന മുൻ കോൺഗ്രസ് അധ്യക്ഷ ശീതകാല സമ്മേളനത്തിന്റെ തന്ത്രങ്ങൾ ചർച്ച ചെയ്യാനാണ് എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
Related News
കുഴല്ക്കിണറില് വീണ രണ്ട് വയസുകാരനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു; രക്ഷാപ്രവര്ത്തനം 61 മണിക്കൂര് പിന്നിട്ടു
തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്തിനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രക്ഷാപ്രവര്ത്തനം 61 മണിക്കൂര് പിന്നിട്ടു. സമാന്തരമായി കിണര് നിര്മിക്കുന്നതിന് കാഠിന്യമേറിയ പാറ വെല്ലുവിളിയാകുന്നു. മറ്റ് മാര്ഗങ്ങള് കൂടി തേടുകയാണെന്ന് രക്ഷാപ്രവര്ത്തകര് പറഞ്ഞു. ഇന്നലെ പുലർച്ചെ നെയ് വേലിയിൽ തുരങ്ക നിർമാണത്തിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ മണപ്പാറയിൽ എത്തിച്ച് ഒരു മീറ്റർ വ്യാസത്തിലുള്ള കുഴിയുടെ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പാറയുള്ളത് തിരിച്ചടിയായി. തുടർന്ന് വൈകിട്ടോടെ മറ്റൊരു യന്ത്രം കൂടി എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. […]
തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖർജി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം വ്യാപക പരാതി ഉന്നയിക്കുന്നതിനിടെ, വത്യസ്ത നിലപാടുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ലോക്സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രണബ് മുഖർജി. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട് എങ്കിൽ അത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നല്ല രീതിയിലുള്ള നടത്തിപ്പ് കാരണമാണ്. സുകുമാർ സെൻ മുതൽ ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ വരെ തെരഞ്ഞെടുപ്പ് ചുമതല കൃത്യമായി തന്നെ നിർവഹിച്ചു എന്നും പ്രണബ് വ്യക്തമാക്കി. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ജനങ്ങളും […]
തമിഴ്നാട്ടില് ഡല്ഹി ആവര്ത്തിക്കുമെന്ന് ബി.ജെ.പി
പൗരത്വ നിയമഭേദഗതിയ്ക്കെതിരെ തമിഴ്നാട്ടില് പ്രതിഷേധം തുടരുന്ന സാഹചര്യത്തില് കലാപാഹ്വാനവുമായി ബി.ജെ.പിയുടെ സിഎഎ അനുകൂല റാലി. ഇന്നലെ ചെന്നൈയില് നടത്തിയ റാലിയില് ഡല്ഹി ആവര്ത്തിയ്ക്കുമോ എന്ന പ്ളെക്കാര്ഡാണ് ബി.ജെ.പി ഉയര്ത്തിയത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഇന്നലെ ചെന്നൈ നഗരത്തില് ബി.ജെ.പി നടത്തിയ റാലിയ്ക്കിടെയാണ് ഇത്തരം പ്ളെക്കാര്ഡുകള് ഉയര്ന്നത്. ഡല്ഹി കത്തുകയാണ്. അടുത്തത് ചെന്നൈയാണോ. എന്നാണ് പ്ളെക്കാര്ഡുകളില് എഴുതിയിരിയ്ക്കുന്നത്. ബി.ജെ.പി നേതാവ് എച്ച്. രാജ, കഴിഞ്ഞ ദിവസങ്ങളില് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. ഡല്ഹിയില് പൊലിസിനെതിരെ അക്രമം കാണിച്ചതാണ് അവിടെ […]