National

കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞത്; 5 സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നത്; സോണിയ ഗാന്ധി

കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് സോണിയ ഗാന്ധി. കോണ്‍ഗ്രസിന് മുന്നിലുള്ള വഴികള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് പാർലമെൻററി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കടുത്ത പരീക്ഷണം നേരിടുന്നുവെന്നും പ്രതികരണം. 5 സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതും വേദനയുണ്ടാക്കുന്നതുമാണ്. പാർട്ടിയെ ശക്തീകരിക്കാൻ നിർദേശങ്ങൾ ഉയർന്നിട്ടുണ്ടെന്നും നടപ്പാക്കുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

5 സംസ്ഥാനങ്ങളിലെ തോൽവി കനത്ത ആഘാതമാണ് കോൺഗ്രസിന് ഏൽപ്പിച്ചിരിക്കുന്നത്. വരാൻ ഇരിക്കുന്ന മാസങ്ങളിലും തെരെഞ്ഞെടുപ്പകൾ നടക്കുന്നുണ്ട്. ആ ഒരു പശ്ചാത്തലത്തിൽ വളരെ വേഗത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാരിന് കടുത്ത വലതുപക്ഷ വ്യതിയാനം സംഭവിച്ചെന്ന കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി . ബി ജെ പിയുമായി കേരളത്തിലെ സർക്കാരിന് ഒരു വ്യത്യാസവുമില്ല. കേരളത്തെ പാരിസ്ഥിതികമായി തകർക്കാനാണ് നീക്കമെന്ന് കെ റെയിൽ വിഷയം ഉന്നയിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.

കെ എസ് ആർ ടി സി യിൽ ഇനി ഒന്നും ചെയ്യേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം വിമർശിച്ചു. കെ എസ് ആർ ടി സിയെ ദയാവധത്തിന് വിട്ട് രണ്ടു ലക്ഷം കോടിയുടെ കെ റെയിലുമായി മുന്നോട്ട് പോവുകയാണ്. മുംബൈ – അഹമ്മദാബാദ് അതിവേഗ പാത എലൈറ്റ് ക്ലാസിനു വേണ്ടിയെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.