സിക്കിമിൽ മഞ്ഞിടിച്ചിൽ. അപകടത്തിൽ 6 പേർ മരിച്ചു. 11 പേർക്ക് പരുക്ക് പറ്റി. നാതുലക്ക് സമീപമാണ് മഞ്ഞിടിച്ചിലുണ്ടായത്. മരിച്ച 6 പേരും വിനോദസഞ്ചാരികളാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്.
Related News
കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിംകൾക്ക് ഏർപ്പെടുത്തിയിരുന്ന നാല് ശതമാനം റദ്ദാക്കാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ഒരാഴ്ച മുൻപായിരുന്നു ഈ തീരുമാനം. ഒരു പഠനവും നടത്താതെ സംവരണം ഇല്ലാതാക്കിയ തീരുമാനം ചോദ്യം ചെയ്തു വിവിധ മുസ്ലിം സംഘടനകളാണ് സുപ്രിംകോടതിയെ സമീപിച്ചത്. സർക്കാരിന്റെ തീരുമാനം വികലമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ തവണ വിശേഷിപ്പിച്ചത്. ജസ്റ്റിസ് കെ.എം . ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസ് […]
മഹുവ മൊയ്ത്രയുടെ ഹർജി ജനുവരി 3ന് പരിഗണിക്കും
പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നൽകിയ ഹർജി സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് കോടതി പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് മഹുവയുടെ പാർലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. പാർലമെന്റിൽ അവതരിപ്പിച്ച എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ മഹുവയ്ക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കി. എംപി മഹുവ മൊയ്ത്രയുടെ പെരുമാറ്റം […]
കാതോര്ത്ത് രാജ്യം; ധനമന്ത്രി ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. കൂടുതൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. കയറ്റുമതി, ഓഹരി വിപണി എന്നീ മേഖലകളില് ഉണർവ് സൃഷ്ടിക്കുന്നത് ആകും പ്രഖ്യാപനങ്ങള് എന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ധനമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വ്യവസായ മേഖലകളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻപിൽ സാമ്പത്തിക ഉത്തേജന പാക്കേജുകൾ സംബന്ധിച്ച അവതരണം നിർമല സീതാരാമൻ നടത്തിയതായാണ് വിവരം.