ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ബ്രിജ്ഭൂഷൺ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ രണ്ട് ദിവസത്തേക്കാണ് ജാമ്യം. ബ്രിജ്ഭൂഷണ് പുറമെ അദ്ദേഹത്തിന്റെ അടുത്ത സഹായിയും ഗുസ്തി അസോസിയേഷൻ അസിസ്റ്റന്റ് സെക്രട്ടറിയുമായ വിനോദ് തോമറിനും ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. ജൂലൈ 20 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
Related News
തെലങ്കാനയിലെ 20 സ്ഥലങ്ങളിൽ ആദായനികുതി പരിശോധന
തെലങ്കാനയിലുടനീളമുള്ള 20 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. എക്സൽ ഗ്രൂപ്പിന്റെ ഡയറക്ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി റെയ്ഡ് നടക്കുന്നുണ്ട്. റബ്ബർ ഇറക്കുമതി-കയറ്റുമതിയിലെ പൊരുത്തക്കേടുകളും നികുതി അടയ്ക്കുന്നതിലെ ക്രമക്കേടുകളും സംബന്ധിച്ചാണ് പരിശോധന. ഡയറക്ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയ്ക്ക് പുറമെ എക്സൽ ഗ്രൂപ്പുമായി ബന്ധമുള്ള മറ്റ് 10 കമ്പനികളിലും ഐ-ടി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. കമ്പനിയുടെ ഗച്ചിബൗളി, മദാപൂർ, ബാച്ചുപള്ളി എന്നിവിടങ്ങളിലെ ഓഫീസുകളിൽ പരിശോധന തുടരുകയാണ്. സംഗറെഡ്ഡിയിലെ […]
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത് 4 കുഞ്ഞുങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളേജില്‍ മരിച്ചത് നാല് കുഞ്ഞുങ്ങള്‍. ഇവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ക്ക് ശ്വാസതടസമുണ്ടാവുകയും ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ കാണിച്ചതായും ഡി.എം.സി.എച്ച് പ്രിന്‍സിപ്പാള്‍ പറഞ്ഞു. നാല് പേരുടെയും നില ഗുരുതരമായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ ബിഹാറിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. എന്നാല്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത മൂലം ആശുപത്രി ഈയിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ”ലോകം മുഴുവൻ […]
‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു
‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റുള്ളത്. എന്നാല്‍ രണ്ട് ദിവസം കൂടി ഗുജറാത്തിലെ തീരങ്ങളില്‍ ജാഗ്രത തുടരും.വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് എത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കാറ്റിന്റെ കെടുതികള്‍ നേരിടാനുള്ള സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല ഏല്പിക്കപ്പെട്ട മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു