National

24 മണിക്കൂറിനിടെ രാജ്യത്ത് പലയിടങ്ങളിൽ ഭൂചലനം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധയിടങ്ങളിൽ ഭൂചലനം. പല പ്രദേശങ്ങളിലായി അഞ്ച് തവണ ഭൂചലനമുണ്ടായി. മഹാരാഷ്ട്രയിലെ സങ്ക്ലിയിൽ ഇന്നലെ രാവിലെയാണ് ആദ്യ ഭൂചലനമുണ്ടായത്. പിന്നീട് പശ്ചിമ ബംഗാളിലും ഭൂചലനമുണ്ടായി. ഉത്തർപ്രദേശിലെ ശ്യാമിലിയിൽ രാത്രി 9. 31 ഓടെ ഭൂചലനം ഉണ്ടായി. അരുണാചൽ പ്രദേശിൽ വൈകിട്ട് 5.45 ഓടെ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ 6.14ന് മണിപ്പൂരിലും ഭൂമി കുലുങ്ങി. അരുണാചൽ പ്രദേശിൽ ഉണ്ടായതാണ് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി. സാമാന്യം ശക്തമായ ആ ചലനം തന്നെയാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ.

അരുണാചൽ പ്രദേശിൽ അനുഭവപ്പെട്ട ഭൂജ പ്രഭവകേന്ദ്രം ചൈനയിലാണ് എന്നാണ് പിന്നീട് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലാണ് ഇപ്പോൾ ഇന്ന് രാവിലെ മണിപ്പൂരിൽ ആ ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇതെല്ലാം തന്നെ എന്നാൽ വലിയ ശക്തമായ എന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന അല്ലെങ്കിൽ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തുന്ന തരത്തിലുള്ള ആ ഭൂചലനങ്ങൾ അല്ല. നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.