National

ഹിമാചൽ രാഷ്ട്രീയത്തിൽ ആപ്പിളിന്റെ പങ്ക് എന്ത് ?

ഹിമാചൽ രാഷ്ട്രീയത്തിൽ ആപ്പിളിന്റെ പങ്ക് ഏറെ നിർണായകമാണ്. ആപ്പിൾ കർഷകരുടെ പ്രതിഷേധം ഏറെ ചർച്ചയായ തെരഞ്ഞെടുപ്പിൽ , സംസ്ഥാനം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതിൽ വരെ കർഷകരുടെ വോട്ട് നിർണായകശക്തിയാണ്. ( role of apple in himachal pradesh election )

ഹിമാചലിലെങ്ങും ആപ്പിളിന്റെ വിളവെടുപ്പ് അവസാനിച്ചു. തോട്ടങ്ങളിൽ ആപ്പിൾ കാണുന്നത് പേരിന് മാത്രം.ആപ്പിൾ കർഷകർ ഉയർത്തിയ വലിയ പ്രതിഷേധങ്ങൾക്കിടയാണ് ഹിമാചൽ പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്നത്.പാക്കിംഗ് സാമഗ്രികളുടെ ജിഎസ്ടി ഉയർത്തിയതും , ആപ്പിളിന് മെച്ചപ്പെട്ട താങ്ങുവിളി ഇല്ലാത്തതും കർഷകരുടെ ആശങ്ക ഇരട്ടിയാക്കുന്നു. ഇതിനിടയിൽ ഉണ്ടാക്കുന്ന കാലാവസ്ഥ മാറ്റവും കർഷകരെ ദുരിതത്തിലാക്കി.

1990-ൽ വൻ പ്രക്ഷോഭം നടത്തി ജനവികാരം സർക്കാരിനെതിരേ തിരിച്ച ചരിത്രമുള്ളവരാണ് ഹിമാചലിലെ ആപ്പിൾ കർഷകർ.സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റത്തിന് വരെ വഴിവെച്ച ആപ്പിൾ കർഷകരുടെ ഇത്തവണത്തെ ഓരോ വോട്ടും ഓരോ നിർണായകമാണ്. ഷിംല, കുളു, കിന്നോർ ഉൾപ്പെടെ 25 മണ്ഡലങ്ങൾ ആപ്പിൾ കർഷകരുടെ സ്വാധീനമേഖലകൾ .ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ് പ്രചാരണത്തിൽ ഉടനീളം കർഷക പ്രശ്നം ഉയർത്തിക്കാട്ടിയത്.