രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂൺ പത്തിന് നടക്കും. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 11 സീറ്റുകളിലേക്കും മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ 6 വീതം സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിൽ തന്നെ ബിജെപി 100 സീറ്റ് പിന്നിട്ടിരുന്നു. 1990നു ശേഷം രാജ്യസഭയിൽ 100 സീറ്റ് തികയ്ക്കുന്ന ആദ്യ പാർട്ടിയാണ് ബിജെപി.
Related News
ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി: ശശി തരൂര്‍
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. വന്‍തോതില്‍ വിലക്കയറ്റമുണ്ടാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു. ലോകത്ത് ഏറ്റവുമധികം പെട്രോള്‍ വിലയുള്ള രാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഒരു വിവരവും ബജറ്റില്‍ ഇല്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു. നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റില്‍ പുതിയതായി ഒന്നുമില്ലെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി അവതരിപ്പിച്ചതാണെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. കര്‍ഷകരുടെ പ്രതിസന്ധികള്‍ […]
കോണ്‍ഗ്രസ് കൊണ്ടുവന്ന വികസനങ്ങള്‍ ആം ആദ്മി പാര്‍ട്ടി നശിപ്പിച്ചു ; ഷീലാ ദീക്ഷിത്
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അരവിന്ദ് കേജ്രിവാള് പരാജയമാണെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പി സര്‍ക്കാറും ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന പല വികസനങ്ങളും നശിപ്പിച്ചെന്നും ദീക്ഷിത് കൂട്ടിചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയുടെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് സമര്‍പ്പിക്കുകയായിരുന്നു ഷീല. നാലു കൊല്ലത്തിനിടയില്‍ സ്വന്തം പ്രസിദ്ധിക്ക് വേണ്ടി 611 കോടി രൂപ ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചതായും ദീക്ഷിത് ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി എന്നീ മേഖലയില്‍ […]
കാർഗിൽ വിജയത്തിന് രണ്ട് പതിറ്റാണ്ട്
കാർഗിൽ യുദ്ധത്തിന്റെ ദീപ്തസ്മരണകൾക്ക് ഇന്ന് രണ്ട് പതിറ്റാണ്ട്. 1999 മെയ് രണ്ടിന് പാകിസ്താന് നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെയാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്ന്. കാർഗിൽ യുദ്ധം. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം ആദ്യം കണ്ടത്. വിവരം സൈന്യത്തെ അറിയിച്ചു. അപ്പോഴേക്കും മഞ്ഞിനെ മറ പറ്റി പലഭാഗത്തും നിയന്ത്രണ രേഖ ലംഘിച്ച് […]