National

രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; വൻ സ്വീകരണമൊരുക്കാൻ വയനാട്

എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം.​പി​ക്ക് ക​ല്‍പ​റ്റ​യി​ല്‍ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ല്‍കും. കെ.​പി.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കാ​ൽ ല​ക്ഷ​ത്തോ​ളം പ്ര​വ​ര്‍ത്ത​ക​ര്‍ അ​ണി​നി​ര​ക്കും. വൈ​കീ​ട്ട് മൂ​ന്ന​ര​ക്ക് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പൗ​ര​സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ദാ​നം രാ​ഹു​ൽ ഗാ​ന്ധി എം.​പി നി​ര്‍വ​ഹി​ക്കും.

സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​ന്‍, എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍വ​ര്‍, മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​മാ​ന​ന്ത​വാ​ടി ന​ല്ലൂ​ര്‍നാ​ട് അം​ബേ​ദ്ക​ര്‍ മെ​മ്മോ​റി​യ​ല്‍ കാ​ന്‍സ​ര്‍ സെ​ന്റ​റി​ന്റെ എ​ച്ച്.​ടി കണ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. വൈ​കീ​ട്ട് ആ​റ​ര​ക്ക് തി​രു​വ​മ്പാ​ടി കോ​ട​ഞ്ചേ​രി​യി​ലെ ക​മ്യൂ​ണി​റ്റി ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്റ് സെ​ന്റ​റി​ന്റെ ശി​ലാ​സ്ഥാ​പ​ന​വും നി​ര്‍വ​ഹി​ക്കും. രാ​ത്രി​യോ​ടെ ക​രി​പ്പൂ​രി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങും.