ഒരു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയുടെ കോർപറേറ്റ് മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ തകരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നോട്ട് നിരോധനവും ജി.എസ്.ടിയും കൊറോണകാലത്തെ അഴിമതിയും സാമ്പത്തിക രംഗം തകർത്തിരിക്കുന്നു. തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി. നോട്ട് നിരോധനം, ജി.എസ്.ടി, അഴിമതി, തൊഴിൽ നഷ്ടങ്ങൾ എന്നിവ എണ്ണമിട്ട് പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ്.
ഒരു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട്. പാർലിമെന്‍റ് സമിതിക്ക് മുമ്പിൽ സർക്കാർ പ്രതിനിധി നൽകിയ കണക്കുകൾ ഉദ്ധരിച്ച് എ.ബി.പി. ലൈവ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് രാഹുൽ ട്വീറ്റിൽ ചേർത്തത്.