പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ സിംഗ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. അഞ്ചുതവണ പഞ്ചാബിന്റെ മുഖ്യമന്ത്രിയായിരുന്നു പ്രകാശ് സിംഗ് ബാദൽ.
Related News
സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ കേന്ദ്ര ബജറ്റ്?
ജനപ്രിയ ബജറ്റാകുമോ ഇല്ലയോ എന്നതാണ് എക്കാലത്തെയും ബജറ്റവതരണത്തിന് മുമ്പുയരുന്ന ചോദ്യം. എന്നാല്‍ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമോയെന്നത് മാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ ഏവരും ഉറ്റുനോക്കുന്നത്. സ്വകാര്യ നിക്ഷേപവും ഉപഭോഗവും വര്‍ധിപ്പിക്കാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ക്ഷാമകാലത്തെ ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക രംഗത്തെ എല്ലാ ഏകകങ്ങളും പ്രതിസന്ധിയിലായാലും പിടിച്ചുനില്‍ക്കാറുള്ള പ്രത്യക്ഷ നികുതിയില്‍ വരെ ചരിത്രത്തിലെ ഏറ്റവും വലിയ […]
കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളുടെയും യോഗം ഇന്ന്
കോൺഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ഇന്ന് യോഗം ചേരും. വൈകിട്ട് 6 മണിക്ക് എ.ഐ.സി.സി ആസ്ഥാനത്താണ് യോഗം. രാജീവ് ഗാന്ധി ജന്മദിനാഘോഷ ചടങ്ങിനുള്ള കൂടിയാലോചനയാണ് അജണ്ട. കോണ്‍ഗ്രസ് അധ്യക്ഷ പദം സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ നേതാക്കൾ ഉന്നയിച്ചേക്കും. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75- മത് ജന്മദിനം വൻ ആഘോഷമാക്കാനാണ് എ.ഐ.സി.സി തീരുമാനം. ഇതു സംബന്ധിച്ച കൂടിയാലോചനക്കാണ് സംഘടനകാര്യ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ യോഗം വിളിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും […]
ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി
ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റം. ഡല്‍ഹി പൊലീസ് പ്രത്യേക സെല്ലാണ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ ജമ്മു കശ്മീരില്‍ സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്ല റാഷിദിന്റെ ട്വീറ്റുകളിലാണ് കേസ്. കശ്മീരില്‍ സൈന്യം ബി.ജെ.പിയുടെ അജണ്ട നടപ്പാക്കുകയാണെന്നും ഷെഹ്ല ആരോപിക്കുകയുണ്ടായി. എന്നാല്‍ ഷെഹ്ലയുടെ ആരോപണം വ്യാജമാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം. എന്നാല്‍ സൈന്യം അന്വേഷണം നടത്താന്‍ തയ്യാറാണെങ്കില്‍ താന്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് ഷെഹ്ല മറുപടി നല്കി. […]