National

‘ശൗര്യചക്ര’ തപാൽ വഴി അയച്ചു, മെഡൽ സ്വീകരിക്കാതെ വീരമൃത്യു വരിച്ച ജവാന്റെ കുടുംബം

ഗുജറാത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ‘ശൗര്യചക്ര’ നിരസിച്ച് കുടുംബം. വീട്ടിലേക്ക് തപാൽ വഴി അയച്ച ധീരതയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കാൻ കഴിയില്ലെന്ന് കുടുംബം അറിയിച്ചു. അഞ്ച് വർഷം മുമ്പ് ജമ്മു കശ്മീരിൽ തീവ്രവാദികളോട് പോരാടി ജീവൻ ബലിയർപ്പിച്ച മകൻ ലാൻസ് നായിക് ഗോപാൽ സിംഗ് ബദൗരിയയ്ക്ക് ഇത് അപമാനമാണെന്ന് പിതാവ് കൂട്ടിച്ചേർത്തു.

രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാജ്യത്തെ മൂന്നാമത്തെ പരമോന്നത ധീരതയ്ക്കുള്ള പുരസ്‌കാരം കൈമാറണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. സൈന്യത്തിന് തപാൽ വഴി മെഡലുകൾ അയക്കാൻ കഴിയില്ലെന്നും പിതാവ് പറഞ്ഞു. “ഇത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, ഒരു രക്തസാക്ഷിയെയും കുടുംബത്തെയും അപമാനിക്കുന്നതാണ്. അതിനാൽ ഞാൻ മെഡൽ അടങ്ങിയ പാഴ്സൽ സ്വീകരിക്കാതെ തിരികെ നൽകി” – പിതാവ് മുനിം സിംഗ് പറഞ്ഞു.

ജനുവരി 26-നോ ഓഗസ്റ്റ് 15-നോ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഇത്തരം മെഡലുകൾ എപ്പോഴും സമ്മാനിക്കാറുണ്ടെന്നും രാജ്യം മുഴുവൻ ടിവിയിൽ പരിപാടി കാണുമെന്നും സിംഗ് പറഞ്ഞു. രാഷ്ട്രപതി ഇല്ലെങ്കിൽ, ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് മെഡൽ കുടുംബത്തിന് നൽകുന്നത്, പക്ഷേ അത് ഒരിക്കലും കൊറിയർ വഴി അയയ്ക്കരുത്.” മുനിം സിംഗ് കൂട്ടിച്ചേർത്തു

2018 ലാണ് മരണാനന്തര ബഹുമതിയായി ‘ശൗര്യചക്ര’ ലാൻസ് നായിക് ഗോപാൽ സിംഗിന് ലഭിക്കുന്നത്. അശോക ചക്രത്തിനും കീർത്തി ചക്രയ്ക്കും ശേഷം മൂന്നാമത്തെ ഉയർന്ന ബഹുമതിയാണ് ഇത്. മുംബൈയിലെ 26/11 ഭീകരാക്രമണത്തിൽ താജ് ഹോട്ടൽ തീവ്രവാദികളെ തുരത്താൻ ചുമതലപ്പെടുത്തിയ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) കമാൻഡോ ഗ്രൂപ്പിന്റെ ഭാഗമായതിന് അദ്ദേഹത്തിന് നേരത്തെ “വിശിഷ്ത് സേവാ മെഡൽ” ലഭിച്ചിരുന്നു.